കല്‍പ്പറ്റ: കൈതപ്പൊയില്‍ മര്‍ക്കസ് പബ്ലിക് സ്‌കൂളിന്റെ വാര്‍ഷിക കായികമേള കല്‍പ്പറ്റ എം.കെ.ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടെ നടന്നു. വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് മേള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം ലഹരിവിരുദ്ധ സന്ദേശം നല്‍കി സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ ലഹരിയുടെ വിപത്തുകളെ തിരിച്ചറിഞ്ഞ് കായികസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തിയെടുക്കണമെന്നും,വിദ്യാര്‍ത്ഥികളില്‍ കായികക്ഷമതയും കൂട്ടായ്മയും വളര്‍ത്താന്‍ ഇത്തരം മേളകള്‍ അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി.സിറാജ്,മാനേജര്‍ അബ്ദുള്‍ ജബ്ബാര്‍ സഖാഫി,ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍ എന്‍.സി. റഫീഖ്,കെ.കെ. സുല്‍ത്താന,എം.സി. നിഷ,സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ മുഹമ്മദ് ഷെല്‍ബിന്‍,സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് യൂസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാര്‍ത്ഥികളുടെ വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറി
