കൽപറ്റ: ദേശീയ വനം കായികമേളയോടനുബന്ധിച്ച് മികച്ച കേരള അത് ലറ്റിക് ടീമിനെ ഒരുക്കുന്നതിനായി കൽപറ്റ എം കെ ജിനചന്ദ്രൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നോർത്തേൺ സർക്കിൾ വനം കായിക മേള നടത്തി. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുമായി 250 ഓളം കായിക താരങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. രാവിലെ 9 മണിക്ക് നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ അഞ്ജൻ കുമാർ പതാക ഉയർത്തി കായിക താരങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു മേള ഉദ്ഘാടനം നടത്തി. ദേശീയ കായിക താരവും, കൽപറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫിസറുമായ കെ ഹാഷിഫ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. നോർത്ത് വയനാട് വന്തൻ വികാസ് ഏജൻസിയുടെ പ്രാക്തന ഗോത്ര വിഭാഗത്തിൽ പെട്ടവരുടെ ശിങ്കാരിമേളം മേളക്ക് ഏറെ പകിട്ടേകി. വയനാട് സ്പോർട്സ് കൗൺസിൽ മത്സരങ്ങൾ നിയന്ത്രിച്ചു. ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർമാരായ സന്തോഷ് കുമാർ, അജിത്ത് കെ രാമൻ, ഷജ്ന എ, ജോസ് മാത്യു, അഷ്റഫ് കെ, ഹരിലാൽ എ സി എഫ് എന്നിവർ സന്നിഹിതരായിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *