കൽപ്പറ്റ: ലഹരിയെന്ന വിപത്തിനെതിരെ നാടൊന്നിച്ചു പൊരുതണമെന്ന ആഹ്വാനവുമായി കൽപ്പറ്റ നഗരസഭ 19-ാം വാർഡ് പുത്തൂർവയലിൽ ജാഗ്രത സമിതി രൂപീകരണവും ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി.വർഗീസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ കൗൺസിലർ എ.ആർ. ബിനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി.വിശ്വനാഥൻ മുഖ്യാതിഥിയായിരുന്നു.
ലഹരിമുക്തമായ ആരോഗ്യകരമായൊരു നാളേക്ക് യുവതലമുറയെ കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന ശക്തമായ സന്ദേശം നൽകിക്കൊണ്ട് എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു. കുടുംബങ്ങളിലും നാട്ടിൻപുറങ്ങളിലും അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ അനിവാര്യത അദ്ദേഹം ക്ലാസിൽ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സി.വിബിത ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഹരിത കർമ്മ സേന പ്രസിഡന്റ് സി.ജിഷ സ്വാഗതവും എബിൻ തോമസ് നന്ദിയും പറഞ്ഞു. ആശാവർക്കർമാർ, എ.ഡി.എസ്,സി.ഡി.എസ് അംഗങ്ങൾ, പ്രമോട്ടർമാർ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ,വാർഡ് നിവാസികൾ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *