ജില്ലയില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് അടിയന്തിര സംരക്ഷണം നല്‍കുന്നതിന് ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ പി. കുഞ്ഞായിഷ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതയും സാമൂഹിക അന്തരീക്ഷവും കണക്കിലെടുത്ത് സ്ത്രീകളുടെ വിഷയങ്ങളില്‍ പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്. ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് വേഗത്തില്‍ നിയമ-ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ സുഗമമായ സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും അദാലത്തില്‍ ലഭിച്ച കൂടുതല്‍ പരാതികളും ഗാര്‍ഹിക പീഡനം, വഴിത്തര്‍ക്കം, അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന അദാലത്തില്‍ 33 പരാതികളാണ് പരിഗണിച്ചത്. 12 പരാതികള്‍ തീര്‍പ്പാക്കി ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറി. ഒരു പരാതി പോലീസ് റിപ്പോര്‍ട്ടിനായി നല്‍കി. അദാലത്തില്‍ ഒരു പുതിയ പരാതി സ്വീകരിച്ചു. 19 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *