മാനന്തവാടി : ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവ് മരിച്ചു. പരിയാരംകുന്ന് പരിയാരത്ത് വീട്ടിൽ ഫിലിപ്പിന്റെയും ശോഭയുടെയും മകൻ നിഥിൻ ഫിലിപ്പ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Maps

By admin

Leave a Reply

Your email address will not be published. Required fields are marked *