കല്‍പ്പറ്റ: സിപിഐ എമ്മിന്റെ വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി സെപ്്തംബര്‍ 28,29 തീയതികളില്‍ പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ ഫ!ൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ ചേരും. ജില്ലയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ തീരുമാനങ്ങള്‍ രണ്ടുദിവസത്തെ യോഗത്തില്‍ കൈക്കൊള്ളും. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. വര്‍ഗബഹുജന സംഘടനകളുടേതുള്‍പ്പെടെ നിശ്ചയിക്കപ്പെട്ട പ്രതിനിധികള്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുമെന്നും ജില്ലാ സെക്രട്ടറി കെ റഫീഖ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *