റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ഏഴ്, എട്ട്, ഒന്‍പത് തിയതികളില്‍ റവന്യൂ ജില്ലാ കായിക മേള നടക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ കായിക മേളയുടെ രക്ഷാധികാരി കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി, വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.എ സന്തോഷ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ ഹയര്‍ സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ജലീല്‍, എസ്.എസ്.കെ കോ- ഓര്‍ഡിനേറ്റര്‍ നിസാര്‍ കമ്പ, അച്ചൂര്‍ ജി.എച്ച്.എസ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് നജുമുദ്ധീന്‍, പ്രിന്‍സിപ്പല്‍ വി അനില്‍കുമാര്‍, പ്രധാനധ്യാപകന്‍ യാങ്സ്റ്റി, മീഡിയ പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ സി.ടി മന്‍സൂര്‍, സഫ്വാന്‍ വെള്ളമുണ്ട എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *