തിരുവനന്തപുരം: മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് എംകെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയാകും. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ എംകെ മുനീര്‍ മാറിനിന്ന സമയത്തുതന്നെ അദ്ദേഹത്തിന് പദവി നല്‍കുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. മുസ്ലീം ലീഗുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

ഭരണനിര്‍വഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശുപാര്‍ശകള്‍ നല്‍കുകയാണ് കമ്മിഷന്റെ ചുമതല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ എന്ന പദവി ഏര്‍പ്പെടുത്തിയത്. വിഎസ് അച്യുതാനന്ദനായിരുന്നു ആദ്യ അധ്യക്ഷന്‍. 2021-ല്‍ അനാരോഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാരില്‍ ആ പദവി ഉണ്ടായിരുന്നില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *