കേണിച്ചിറ: സ്വാശ്രയ സംഘങ്ങളുടെ 1.75 കോടി രൂപ തട്ടിയെടുത്ത കേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവും പൂതാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സിബി സാബു സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പൂതാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറയിൽ ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണയിൽ റ്റി.സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം രുഗ്മിണി സുബ്രഹ്മണ്യൻ സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ വിശ്വാസ്യത ചൂഷണം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ജനപ്രതിനിധിക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഇ.കെ. ബാലകൃഷ്‌‌ണൻ, ബിന്ദു ബാബു, കെ.ആർ. അനീഷ്, നേമി മാസ്റ്റർ, കുമാരൻ ചെമ്പകപ്പറ്റ, ജോയി, കെ.കെ. രാമചന്ദ്രൻ, ഷിജി ഷിബു എന്നിവർ സംസാരിച്ചു. തട്ടിപ്പിനിരയായ കുടുംബങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *