ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് വന്‍ തോതില്‍ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തില്‍, നടപടികള്‍ പൂര്‍ത്തിയാക്കിയ 20 സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് വേണ്ടി പ്രത്യേക ഡ്രൈവ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

ഇത് സംബന്ധിച്ച് സെപ്റ്റംബര്‍ 29ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗത്തിലും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഇക്കാര്യം നിര്‍ദേശിച്ചതായാണ് റിപ്പോര്‍്ട്ടുകള്‍.

രാജ്യത്തുടനീളമായി വോട്ടര്‍പട്ടികയില്‍ നിന്ന് 13 കോടിയോളം പേരുകള്‍ ഒഴിവാക്കപ്പെട്ടതില്‍ കമ്മീഷന്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടയിലാണ് ഈ പുതിയ നീക്കം. ജൂലൈ മാസത്തില്‍ ഫോം 6-ല്‍ കൂട്ടിച്ചേര്‍ത്ത ചോദ്യം ഒഴിവാക്കിക്കൊണ്ടായിരിക്കും ഈ ഡ്രൈവ് നടത്തുക. നേരത്തെ എസ്‌ഐആറുമായി ബന്ധപ്പെട്ട് അപേക്ഷകനോ അവരുടെ മാതാപിതാക്കളോ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നോ എന്ന ചോദ്യം ഓണ്‍ലൈന്‍ ഫോമില്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് മറുപടി നല്‍കാതെ ഫോം സബ്മിറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇതേതുടര്‍ന്ന് മാതാപിതാക്കളുടെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടര്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയുമായിരുന്നില്ല. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *