ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. സംസ്ഥാനങ്ങളിലെ തുടർ സമരപരിപാടികൾ ചർച്ചചെയ്യാൻ കോൺഗ്രസ്‌ ഇന്ന് പിസിസി അധ്യക്ഷന്മാരുടെ യോഗം ചേരും. ഇതിന് പുറമെ ഡൽഹിയിൽ ഇന്നും വിദ്യാർഥി യുവജന സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കും. നാളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ച്. പ്രതിപക്ഷ എംപിമാരും ഇന്ത്യ നേതാക്കളും മാർച്ചിൽ പങ്കെടുക്കും.

പ്രതിഷേധങ്ങൾ തുടരുന്നതിനാൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റു രണ്ട് കമ്മീഷണർ മാരുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയമായി ഗ്യാനേഷ് കുമാർ തീരുമാനമെടുത്തുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം ,SIR തീരുമാനങ്ങൾ റദ്ദാക്കണമെന്നും വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിൽ എസ്‌ഐടി അന്വേഷണം നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ശൈൽദേന്ദ്ര മണി ത്രിപാഠി,രാകേഷ് കുമാർ സിംഗ് എന്നിവരാണ് ഹർജിക്കാർ.

By admin

Leave a Reply

Your email address will not be published. Required fields are marked *