പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം 108 ആംബുലൻസുകളിലും ലഭ്യമാണ് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജം. പാമ്പുകടിയേറ്റാൽ ഉടൻ 108‑ലേക്ക് വിളിക്കാം, ആംബുലൻസ് രോഗിയുടെ വീട്ടിനടുത്തേക്ക് എത്തി ആവശ്യമായ ഇഞ്ചക്ഷനും പ്രാഥമിക ചികിത്സയും നൽകുന്നതാണ് എന്ന തരത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സ്ആപ്പ് വഴിയും മറ്റ് സമൂഹമാധ്യമങ്ങൾ വഴിയും വ്യാപകമായി വ്യാജപ്രചരണം നടക്കുന്നത്. ഈ സന്ദേശം നിരവധി പേരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണെന്നും ഇതിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും 108 ആംബുലന്‍സ് കേരളം അധികൃതര്‍ അറിയിച്ചു.

108 ആംബുലൻസുകളിൽ നിലവിൽ ആന്റിവെനം ലഭ്യമല്ല. പാമ്പുകടിയേറ്റ രോഗിക്ക് പ്രഥമശുശ്രൂഷ നൽകി ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുകയാണ് 108 ആംബുലൻസ് ജീവനക്കാർ ചെയ്യുന്നത്. പാമ്പുകടിയേറ്റാൽ 108 എന്ന നമ്പറിലേക്ക് വിളിച്ച് അടിയന്തര സഹായം തേടാം. എന്നാൽ ആന്റിവെനം ആംബുലൻസിൽ ലഭ്യമാണെന്ന ധാരണയിൽ സമയം നഷ്ടപ്പെടുത്തരുതെന്നും അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *