കൊച്ചി: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ.സുഗതൻ മോചിതനായി. കാപ്പാ കേസിലെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് മോചനം. ആർ.സുഗതന്റെ ഭാര്യ അശ്വതി നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റിന്റെ കാപ്പാ തടങ്കൽ ഉത്തരവ് ചോദ്യം ചെയ്താണു ഹർജി സമർപ്പിച്ചത്. കാപ്പ നടപടികളിലെ വീഴ്ചകൾ ചൂണ്ടികാണിച്ചാണ് ആർ.സുഗതന്റെ ഭാര്യ അശ്വതി ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ പൂർണ രേഖകൾ കൈമാറിയില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഈ വാദങ്ങൾ പരിഗണിച്ചാണ് കാപ്പ റദ്ദ് ചെയ്തത്. വിധിയെ ബിജെപി നേതാക്കൾ സ്വാഗതം ചെയ്തു. ആർ സുഗതൻ ജയിൽ മോചിതൻ ആകുന്നതോടെ തിരുവനന്തപുരം നഗരസഭയിൽ ബിജെപി നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകും.

അതേസമയം, തനിക്കെതിരെ ഉണ്ടായത് രാഷ്ട്രീയ കേസാണ് എന്ന് എല്ലാവർക്കുമറിയാം. എന്നോടൊപ്പം നിന്ന വീട്ടുകാർക്കും പാർട്ടി പ്രവർത്തകർക്കും നന്ദി.ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കാപ്പ ചുമത്തിയത്. ഒരു പൊലീസുകാരൻ വിചാരിച്ചാൽ അകത്ത് കിടക്കേണ്ടി വരും എന്നതിന്റെ തെളിവാണ് ഇത്. നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഇനിയും ജയിലിൽ വാസത്തിന് തയ്യാറാണ്. കാപ്പാ നിയമം പൊലീസ് ദുരുപയോഗം ചെയ്യുകയാണെന്നും ജയിൽ മോചിതനായ ശേഷം ആർ സുഗതൻ പ്രതികരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *