ഒപ്പറ ഫിലിം സൊസൈറ്റിയും, സെന്റ്മേരീസ് കോളേജ് സുൽത്താൻ ബത്തേരി ഇംഗ്ലീഷ് വിഭാഗവും ക്നാതി ട്രൈബൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഏകദിന ചലച്ചിത്രമേള സംഘടിപ്പിച്ചു. കഴിഞ്ഞ മാസം അന്തരിച്ച പ്രശസ്ത ഫ്രഞ്ച് – അൾജീരിയൻ സംവിധായകൻ ടോണി ഗാറ്റ്ലിഫിന് ആദരവർപ്പിച്ചുകൊണ്ട് സെന്റ് മേരീസ് കോളേജ് ഡിജിറ്റൽ തിയേറ്ററിൽ നടന്ന മേള മുൻ പ്രിൻസിപ്പാൾ ഡോ വിജയകുമാർ എ ആർ ഉൽഘാടനം ചെയ്തു. ഡോക്യുമെന്ററി ഫിലിം മേക്കറും നടനും സിനിമാ നിരൂപകനും സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനുമായ രൂപേഷ് കുമാർ പരിപാടിയിൽ ചീഫ് ഗസ്റ്റായി പങ്കെടുത്തു. ടോണി ഗാറ്റ്ലിഫിന്റെ പ്രശസ്ത ചിത്രങ്ങളായ ഡിജാം, ട്രാൻസിൽവാനിയ എന്നിവയ്ക്കൊപ്പം
വയനാട്ടിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളുടെ ഷോട്ട് ഫിലിമുകളിൽ മികച്ച ചിത്രങ്ങളായ മാനന്തവാടി ഗവ: കോളേജിലെ നിതുൽജിത്ത്, അശ്വിൻ ജി കെ എന്നിവർ സംവിധാനം ചെയ്ത ‘ഡെപ്ത് ‘, സെന്റ് മേരീസ് കോളേജിലെ അമൻ മൊയ്തു സംവിധാനം ചെയ്ത സെറ്റിൽമെന്റ് എന്നിവയും പ്രദർശിപ്പിച്ചു. തുടർന്ന് “സമീപകാല മലയാള സിനിമ; ദൃശ്യം ശരീരം രാഷ്ട്രീയം” എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ നിരൂപകൻ രൂപേഷ് കുമാർ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഡബ്ബിംഗ് ആർട്ടിസ്റ്റും ഫ്രീലാൻസ് ജേർണലിസ്റ്റുമായ ആശ വി സി മോഡറേറ്ററായിരുന്നു.
ചടങ്ങിൽ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ ഗീതാ ജോർജ്ജ് കെ അധ്യക്ഷയായിരുന്നു. ഒപ്പറ ഫിലിം സൊസൈറ്റി സെക്രട്ടറി അറവൻ സ്വാഗതം പറഞ്ഞു. IQAC കോർഡിനേറ്റർ
ഡോ സുനിൽ ജോൺ, ഒപ്പറ ജോയിന്റ് സെക്രട്ടറി പുഷ്പ എം എ, ഫാദർ ജിൻസ് എൻ ബി എന്നിവർ ആശംസ അറിയിച്ചു.
വിദ്യാർത്ഥിനി ദേവന നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *