തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തവും പ്ലാസ്റ്റിക് മുക്തവുമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുചിത്വ ഡ്രൈവും വ്യാപക പരിശോധനയും നടത്തി. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, ബാനറുകൾ എന്നിവ നീക്കം ചെയ്തു. വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും കണ്ടെടുത്തു. നിയമലംഘനം നടത്തിയവർക്കെതിരെ ഫൈൻ ചുമത്തുകയും നോട്ടീസ് അയക്കുകയും ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും വരും ദിവസങ്ങളിലും പരിശോധന തുടരും. പൊതുസ്ഥലങ്ങൾ മലിനമാക്കുന്നവർക്കും നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നവർക്കും എതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ എല്ലാവരുടേയും പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് സെക്രട്ടറി പറഞ്ഞു.
