പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനെതിരെയുള്ള തന്റെ അവസാന ദേശീയ മത്സരത്തിന് ശേഷം എതിര്‍കളിക്കാരനുമൊത്ത് സെല്‍ഫിയെടുക്കാന്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി വിസമ്മതിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വംശീയത ആരോപിച്ച് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍. ഇംഗ്ലീഷ് സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം മത്സരശേഷം ബെനിന്‍ താരം സെല്‍ഫിയെടുക്കാന്‍ മെസിക്കരികിലേക്ക് എത്തിയിരുന്നു. എന്നാല്‍ താരത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ മെസ്സി വിസമ്മതിച്ചതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അദ്ദേഹത്തിനെതിരെ വംശീയത ആരോപിക്കുകയും ചെയ്യുന്നു.

ബുധനാഴ്ച ബ്യൂണസ് അയേഴ്‌സിലെ മോണിമെന്റല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന ബെനിനെ 3-0 സ്‌കോറിന് പരാജയപ്പെടുത്തിയിരുന്നു. മത്സരശേഷം,ദേശീയ ടീം ജേഴ്സിയിലുള്ള തന്റെ അവസാന നിമിഷങ്ങള്‍ ആസ്വദിക്കുന്നതിനിടെ അദ്ദേഹം ബെനിന്‍ താരങ്ങളെ അഭിവാദ്യം ചെയ്തു. ആവേശഭരിതനായ ഒരു ബെനിന്‍ താരം മെസ്സിക്കൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും 39-കാരനായ മെസ്സി നിരസിച്ച് അവിടെനിന്ന് നടന്നുപോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഈ വാര്‍ത്ത സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ചിലര്‍ മെസ്സിക്കെതിരെ വംശീയത ആരോപിച്ച് അഭിപ്രായത്തെ പിന്തുണച്ചപ്പോള്‍ മറ്റു ചിലര്‍ ആ സംഭവത്തില്‍ തെറ്റായി ഒന്നും കണ്ടില്ലെന്നാണ് പ്രതികരിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *