2026 ഒക്ടോബർ 13 ചൊവ്വ

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളിലെ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) നടപ്പിലാക്കുന്നത് നീട്ടി. ദീപാവലിക്ക് ശേഷം നടപ്പിലാക്കുമെന്നാണ് പുതിയ അറിയിപ്പ്. തിയതി പിന്നീട് അറിയിക്കും. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്സവ സീസണിലെ തിരക്കുകൾ കണക്കിലെടുത്താണ് യുപിഐ ഇടപാടുകൾക്കായുള്ള എംഡിആർ നടപ്പിലാക്കുന്നത് മാറ്റിയതെന്ന് യുപിഐ ആൻഡ് സർവീസസ് സ്റ്റീയറിങ് കമ്മിറ്റി അറിയിച്ചു. വ്യവസായ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ, പേയ്മെന്റ് സർവീസ് പ്രൊവൈഡർമാർ, വ്യാപാരി സംഘടനകൾ എന്നിവർ ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു.

കഴിഞ്ഞ സെപ്തംബറിലാണ് 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനമായി എംഡിആർ നിശ്ചയിച്ചത്. ഡിജിറ്റൽ പേയ്മെന്റുകൾ പ്രോസസ്സ് ചെയ്യുന്നതിന് വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഫീസാണ് എംഡിആർ. ഇതനുസരിച്ച് 2,000 രൂപയ്ക്ക് 8 രൂപയും, 10,000 രൂപയ്ക്ക് 40 രൂപയുമാണ് ഫീസ് വരുന്നത്.

അതേസമയം റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, കാർഷികോപകരണങ്ങൾ തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് 5 രൂപയുടെ ഫ്ലാറ്റ് എംഡിആർ ആണ് ബാധകമാക്കിയിട്ടുള്ളത്.വ്യാപാരികൾക്ക് ലഭിക്കുന്ന 2,000 രൂപയിൽ താഴെയുള്ള യു.പി.ഐ ഇടപാടുകൾക്കും നിരക്ക് ഈടാക്കില്ല. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *