സുൽത്താൻ ബത്തേരി: കൊളഗപ്പാറയിൽ ബൈക്കിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി രാജു (67) ആണ് മരിച്ചത്.
ഇന്നലെ രാത്രി 9:15ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനായ മുത്തങ്ങ സ്വദേശി അഭിനന്ദ് (24) ചികിത്സയിലാണ്.
