പോരൂർ :വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി
സർവോദയം യു.പി. സ്കൂളിൽ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികൾക്ക് മികച്ച ഡിജിറ്റൽ പരിജ്ഞാനം ഉണ്ടാക്കി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സ്കൂളിൽ നടത്തിയ പദ്ധതി ഉദ്ഘാടനം ജി.എൽ.പി.എസ് പോരൂർ പ്രധാന അധ്യാപിക
കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു. അധ്യാപിക സിസ്റ്റർ നവീന എസ്.ഐ.സി. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ആശംസകൾ നേർന്നു. തുടർന്ന് ഗ്രീഷ്മ ടീച്ചർ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിയെക്കുറിച്ച് വിശദമായി പരിചയപ്പെടുത്തുകയും കുട്ടികൾക്കായി മാതൃകാ ക്ലാസ് നയിക്കുകയും ചെയ്തു. ചടങ്ങിൽ ജോർജ് പി.ജെ. നന്ദി പറഞ്ഞു.
