തരുവണ: തരുവണ ആര്ട്സ് ലാന്ഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില് തരുവണ ഗവ:ജി.യു.പി സ്കൂളില് വായനോത്സവം സംഘടിപ്പിച്ചു. സ്കൂള് സീനിയര് അസിസ്റ്റന്റ് ഷെയിന് റോമില വായനോത്സവം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്സില് എക്സിക്യൂട്ടീവ് മെമ്പര് ഇബ്രാഹിം പള്ളിയാല് ആമുഖ ഭാഷണം നടത്തി. തുടര്ന്ന് നടന്ന വായനാ ക്വിസ് മത്സരത്തിന് ഗീതു കൃഷ്ണ ടീച്ചര് നേതൃത്വം നല്കി. ക്വിസ് മത്സരത്തില് സദീദ ഷെറിന് ഒന്നാം സ്ഥാനവും, സന ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്ക്ക് ലൈബ്രറി പ്രസിഡന്റ് കെ.മുഹമ്മദ് സമ്മാന ദാനം നടത്തി. ലൈബ്രറി സെക്രട്ടറി സി.മുഹമ്മദ് ഷാഫി സ്വാഗതവും, ലൈബ്രേറിയന് റഷീദ ഫൈസല് നന്ദിയും പറഞ്ഞു.
