കല്‍പ്പറ്റ: തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍ ആണ് ഇന്ന് കേരളം ഭരിക്കുന്നത് എന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ: ടി സിദ്ദിഖ്. പ്രിയദര്‍ശിനി സൗജന്യ യാത്ര ലക്ഷക്കണക്കിന് തൊഴിലാളി വനിതകള്‍ക്കാണ് ഉപകാരപ്രദമായത്. ആശാവര്‍ക്കര്‍മാര്‍,അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ ഉള്‍പ്പെടെ കഴിഞ്ഞ കാലങ്ങളില്‍ അവഗണന നേരിട്ട തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണ്. വര്‍ഷങ്ങള്‍ക്കുശേഷം തൊഴിലാളികള്‍ സന്തോഷത്തോടെ ഓണം കൊണ്ടാടിയത് ഈ സര്‍ക്കാര്‍ വന്നതിനുശേഷം ആണ്. സര്‍വ്വ മേഖലയിലെയും തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്.കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളെ അവഗണിച്ചുകൊണ്ട് കുത്തക മാനേജ്‌മെന്റുകളുടെയും കോര്‍പ്പറേറ്റുകളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന ഗൂഢശ്രമങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി കല്‍പ്പറ്റ റീജിയണല്‍ അവകാശ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജിയണല്‍ പ്രസിഡണ്ട് കെ കെ രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡണ്ട് ടി ജെ ഐസക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി മുഖ്യപ്രഭാഷണം നടത്തി.ബി സുരേഷ് ബാബു,മോഹന്‍ദാസ് കോട്ടക്കൊല്ലി, ഗിരീഷ് കല്‍പ്പറ്റ,വര്‍ഗീസ് വൈത്തിരി,ഒ ഭാസ്‌കരന്‍, നജീബ് പിണങ്ങോട്, താരീഖ് കടവന്‍,ജിനി തോമസ്, സി എ അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടന്‍, രാധാ രാമസ്വാമി, കെ എല്‍ ജോഷി, ആര്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *