മാനന്തവാടി: സൈബര്‍ ലോകത്തെ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി മാനന്തവാടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് സംഘടിപ്പിച്ചു. മാനന്തവാടി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പരിപാടി.മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ടി, എസ്‌ഐ സുനില്‍കുമാര്‍ കെ.എന്‍., എ.എസ്.ഐ. ഷെമ്മി, എസ്.സി.പി.ഒമാരായ സിദ്ധിഖ്, ഷിജു യു.വി. എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി മാനന്തവാടി എന്‍ജിനീയറിങ് കോളേജിലെ ഇരുപതോളം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വിവിധ മേഖലകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് എസ്.ഐ ആനന്ദ് അറിയിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകളെ തിരിച്ചറിയാനും അവയില്‍നിന്ന് രക്ഷനേടാനുമുള്ള അറിവ് പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മോണിംഗ് റോള്‍സ് കൂട്ടായ്മക്ക് വേണ്ടി എസ്.ഐ സാദിര്‍ തലപ്പുഴ ആശംസകള്‍ അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *