കല്‍പ്പറ്റ: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി പനമരം ജി.എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയം. കേണിച്ചിറ വ്യാപാരി ഭവന്‍, വടുവന്‍ചാല്‍ വാലുമ്മല്‍ കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ മെഗാ നേത്ര പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വയോജന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ‘പ്രശാന്തി’ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, കോയമ്പത്തൂര്‍ അരവിന്ദ കണ്ണാശുപത്രി എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ക്യാമ്പുകൾ പൊതു ജനങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായി.

പനമരത്ത് മാനന്തവാടി എം.എല്‍.എ ഉഷാ വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പനമരം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.എസ്. ജിഷ്ണു അധ്യക്ഷത വഹിച്ചു. ജനമൈത്രി പ്രോജക്ട് ജില്ലാ എ.ഡി.എൻ.ഒ എൻ.കെ. ദാമോദരൻ, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ. ഉസ്മാൻ, എം.കെ നാസർ, കെയർവെല്‍ ക്ലിനിക്ക് ഡോ. ചന്ദ്രശേഖരൻ, അരവിന്ദ ഐ കെയർ ഹോസ്പിറ്റൽ ഡോ. ജയകുമാർ, സി.എച്ച് നവാസ്, സുലൈമാൻ ഹാജി, എ.എസ്.ഐ വി.എസ്. സുബീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.കെ ദീപ, സിവിൽ പോലീസ് ഓഫീസർമാരായ ബഷീർ, ഷൈജൽ, തുടങ്ങിയവർ സംസാരിച്ചു. 400-ഓളം പേർ പങ്കെടുത്തു.

കേണിച്ചിറ വ്യാപാര ഭവനിൽ നടന്ന ക്യാമ്പ് കേണിച്ചിറ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.സിൻഷ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 190-ഓളം ആളുകൾ പങ്കെടുത്തു. സി.പി.ഒ സിയാദ് സൽമാൻ, എം.ആർ. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

വടുവന്‍ചാലില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിന്‍ പി. ജോയി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് വടുവഞ്ചാൽ യൂണിറ്റ് പ്രസിഡണ്ട് വി.പി. ഖാദർ അധ്യക്ഷത വഹിച്ചു. മേപ്പാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ഡി. മിഥുൻ, മുപ്പനാട് പഞ്ചായത്ത് പ്രസിഡണ്ട് വി. കേശവൻ, വി.എൻ. ശശീന്ദ്രൻ, ജോളി സ്കറിയ, ഡോ. അഭിഷേക്, ഡോ. ദ്രുവ്, വി.എൻ ബൈജു, ബാലസുബ്രഹ്മണ്യം, എസ്.സി.പിഓ കമറുദ്ദീൻ വട്ടക്കര തുടങ്ങിയവർ സംസാരിച്ചു. 400-ഓളം പേർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *