മാനന്തവാടി: ഒക്ടോബര്‍ 16, 17 തീയ്യതികളിലായി തോണിച്ചാല്‍ വീരപഴശ്ശി വിദ്യാമന്ദിരത്തില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ വയനാട് ജില്ലാ കലോത്സവം ‘കല്‍ഹാരം’ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സംയോജക് നവജീവന്‍ പി.വി ഉദ്ഘാടനം ചെയ്തു. പ്രദീപ് പാലക്കല്‍ സ്വാഗതം പറഞ്ഞു.ജില്ലാ ഉപാധ്യക്ഷന്‍ വി.കെ ജനാര്‍ദ്ധനന്‍ അധ്യക്ഷത വഹിച്ചു. കലോത്സവത്തില്‍ തോണിച്ചാല്‍ വീരപഴശ്ശി വിദ്യാമന്ദിരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്നാം സ്ഥാനവും കണിയാമ്പറ്റ നിവേദിത വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും കല്‍പ്പറ്റ ശ്രീ ശങ്കര വിദ്യാമന്ദിരം മൂന്നാം സ്ഥാനവും നേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *