കല്‍പ്പറ്റ: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (സിഡബ്ല്യുഎസ്എ) 15-ാമത് വയനാട് ജില്ലാ കണ്‍വെന്‍ഷന്റെ മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാന്‍: അഹമദുകുട്ടി മേപ്പാടി, കണ്‍വീനര്‍: റോബിന്‍സണ്‍ ആന്റണി ചുണ്ടേല്‍ എന്നിവരെ ചുമതലപ്പെടുത്തി. കണ്‍വെന്‍ഷനും കുടുംബ സംഗമവും മേപ്പാടി എം.എസ് ഓഡിറ്റേറിയത്തില്‍ ഒക്ടോബര്‍ 26 ന് രാവിലെ 9 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കും. തുടര്‍ന്ന് പ്രതിനിധി സമ്മേളനവും ഉച്ചയ്ക്ക് ശേഷം കുടുംബ സംഗമവും ആശ്വാസ് പദ്ധതി ( മരണപ്പെടുന്ന അംഗത്തിന് 10 ലക്ഷം ലഭിക്കുന്ന) ഉദ്ഘാടനവും 4 മണിക്ക് പ്രകടനവും നടത്തുന്നതായിരിക്കും. പ്രതിനിധി സമ്മേളനം കൃഷി മന്ത്രി ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. കണ്‍വെന്‍ഷന്‍ വിജയത്തിനായി 51 പേരുടെ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആര്‍ രാജേഷ്, ജില്ലാ സെക്രട്ടറി സോജന്‍ പി.സി, ട്രഷറര്‍ നിഷാന്ത് സംസ്ഥാന കമ്മിറ്റി അംഗം ഹൈദ്രു , ടെക്‌നിക്കല്‍ എഞ്ചിനീയര്‍ അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു
