ദ്വാരക: വര്‍ഗീസ് കരിമ്പില്‍ രചിച്ച നോര്‍സയുടെ നിഴലുകള്‍ എന്ന നോവലിന്റെ പ്രകാശനം ഒക്ടോബര്‍ 18 ഞായറാഴ്ച ദ്വാരക ഗുരുകുലം കോളേജില്‍ നടന്നു. നവചിന്ത വായനശാലയുടെയും ഗുരുകുലം കോളേജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഷില്‍സണ്‍ കൊക്കണ്ടത്തില്‍ സ്വാഗതം പറഞ്ഞു. കഥാകൃത്ത് കെ.എസ്. രതീഷ് നോവല്‍ പ്രകാശനം ചെയ്തു. കോഓപ്പറേറ്റീവ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ചന്ദ്രന്‍ മേവട പുസ്തകം ഏറ്റുവാങ്ങി.പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക പുസ്തകം പരിചയപ്പെടുത്തി. ഷിജി ഷാന്റി, ബിനു വി.യു., സിന്ധു ചെന്നലോട്, പി. സന്തോഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അരുണ്‍ വടക്കേവീട് അവതാരകനായ ചടങ്ങ് എഴുത്തുകാരന്‍ വര്‍ഗീസ് കരിമ്പിലിന്റെ മറുമൊഴിയോടെ സമാപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *