2026 ഒക്ടോബർ 20 ചൊവ്വ

പത്തനംതിട്ട: മൂന്ന് വര്‍ഷം മുമ്പ് പത്തനംതിട്ടയിലെ പുളികീഴിൽ മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ തന്റെ സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് അമ്മ മൊഴി നല്‍കി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിന്റെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് കണ്ടെത്തുന്നത്. കഴിഞ്ഞയാഴ്ച പാലക്കാട് വെച്ചാണ് ഇവര്‍ പിടിയിലായത്.

സുഹൃത്തുമായുള്ള ലൈംഗികവേഴ്ചക്കിടയില്‍ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്നാണ് കൊല നടത്തിയത്. പിന്നീട് കാമുകന്റെ സഹോദരന്റെ സഹായത്തോടെ പത്തനംതിട്ട പുളികീഴില്‍ എത്തിച്ച് മൃതദേഹം ചതുപ്പില്‍ കുഴിച്ചുമൂടി. ചങ്ങനാശ്ശേരിയില്‍ വെച്ചാണ് കൊലപാതകം നടന്നത്. കേസിലെ മറ്റു രണ്ട് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *