കല്പറ്റ : വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന കാർഷികോൽപാദക കമ്പനികളുടെ സമ്പൂർണ്ണ യോഗം നാളെ (ശനിയാഴ്ച) കൽപ്പറ്റയിൽ നടക്കും. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ ആദ്യത്തിലാണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ഉത്പാദനം ,ബ്രാൻഡിങ്, വിപണനം,മാനേജ്മെൻറ്, വിപണന ശൃംഖലയുടെ ഏകോപനം, ജി.എസ്.ടി, അക്കൗണ്ടിംഗ്, കയറ്റുമതി തുടങ്ങി വിവിധ വിഷയങ്ങളുടെ ഏകോപനമാണ് ബിസിനസ് മീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്പാർഡിന് കീഴിലും കൃഷി വകുപ്പിന് കീഴിലും പ്രവർത്തിക്കുന്ന കാർഷികോൽപാദക കമ്പനികളെ കൂടാതെ സ്വതന്ത്ര എഫ് .പി . സി കളുടെ പ്രതിനിധികളും ബിസിനസ് മീറ്റിൽ പങ്കെടുക്കും . ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്പനി ചെയർപേഴ്സൺ ജിനി തോമസ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ..ഹനീഫ , കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ പി വിശ്വനാഥൻ, കേരള എഫ് പി സി കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ, സംസ്ഥാന സെക്രട്ടറി സി. വി. ഷിബു, .സി ഇ .ഒ . പി യു സജി തുടങ്ങിയവർ സംബന്ധിക്കും. വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ജോണി പാറ്റാനി അധ്യക്ഷനാകും. അടുത്ത അഞ്ചുവർഷത്തേക്കുള്ള മാസ്റ്റർ പ്ലാൻ ബിസിനസ് ഇമേജിൽ തയ്യാറാക്കുമെന്ന് സംഘാടകരായ ഒ.എ . വീരേന്ദ്രകുമാർ, അലി ബ്രാൻ, അച്യുതൻ എന്നിവർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *