വെള്ളമുണ്ട: ലഹരിക്കെതിരെ വായനയുടെ സന്ദേശമുയർത്തി ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൽ.ഐ.എസ്.ആർ) സംഘടിപ്പിക്കുന്ന ‘വായനയാണ് ലഹരി’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.
മാനന്തവാടി എം.എൽ.എ. ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി നേതൃസമിതി പ്രസിഡന്റ് കെ. കെ. ചന്ദ്രശേഖരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
നാഷണൽ അബാക്കസ് ഫെഡറേഷൻ പ്രസിഡന്റ് ഡി. ചിന്നരാജ് മുഖ്യാതിഥിയായി.
ചടങ്ങിൽ എൽ.ഐ.എസ്.ആർ. ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണി, എച്ച്.ബി. പ്രദീപ് മാസ്റ്റർ, റാഫി എന്നിവർ പങ്കെടുത്തു.

ലഹരിയുടെ പിടിയിൽനിന്ന് യുവതലമുറയെ അകറ്റി വായനയിലേക്കും സർഗാത്മക പ്രവർത്തനങ്ങളിലേക്കും സ്‌കിൽ ആക്ടീവിറ്റികളിലേക്കും നയിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. വായനാശീലം വളർത്തുന്നതിലൂടെ അറിവും ചിന്താശേഷിയും സാമൂഹികബോധവും ശക്തിപ്പെടുത്താനാണ് എൽ.ഐ.എസ്.ആർ. ലക്ഷ്യമിടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *