2026 ഒക്ടോബർ 25 ഞായർ

കൊച്ചി: സംസ്ഥാന വഖഫ് ബോർഡിലേക്ക് അമുസ്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനയായ ‘ആക്ട്സ്’ ഹൈക്കോടതിയെ സമീപിച്ചു. വഖഫ് ബോർഡിലേക്ക് പരിഗണിക്കുന്നതിനായി ഏഴുപേർ അടങ്ങുന്ന പട്ടികയും സംഘടന കോടതിക്ക് കൈമാറി. എംപിമാരായ സുരേഷ് ഗോപി, കെ. രാധാകൃഷ്ണൻ, കെ. ഫ്രാൻസിസ് ജോർജ് എന്നിവരടക്കം ഏഴു പേരുടെ പട്ടികയാണ് സമർപ്പിച്ചിരിക്കുന്നത്. പുതിയതായി പുനഃസംഘടിപ്പിക്കുന്ന വഖഫ് ബോർഡിൽ ഒരു ഹിന്ദു അംഗത്തെയും ഒരു ക്രിസ്ത്യൻ അംഗത്തെയും ഉൾപ്പെടുത്തണമെന്നാണ് ഹരജിയിലെ പ്രധാന അഭ്യർഥന.

വഖഫ് ബോർഡ് പുനഃസംഘടന റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ നൽകിയ ഹരജിയിൽ കക്ഷി ചേരാനുള്ള അപേക്ഷയിലാണ് ആക്ട്സ് ഈ നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഷോൺ ജോർജിൻ്റെ ഹരജിയോടൊപ്പം പരിഗണിച്ച മറ്റൊരു പ്രധാന ഹരജിയാണ് ആക്ട്സിന്റേത്. വഖഫ് വിഷയത്തിൽ നിയമപോരാട്ടത്തിൽ സജീവമായി ഇടപെടുന്ന സംഘടനയാണ് ആക്ട്സ്.

കേന്ദ്ര നിയമപ്രകാരവും സുപ്രിംകോടതി നിർദേശപ്രകാരവും വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തേണ്ടതുണ്ട്. എന്നാൽ കേരള സർക്കാർ ഇതിന് തയ്യാറായിട്ടില്ല. വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങൾ വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. ഈ സാഹചര്യത്തിലാണ് ഒരു ഹിന്ദു അംഗത്തെയും ഒരു ക്രൈസ്തവ അംഗത്തെയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ആക്ട്സ് ഹൈക്കോടതിയിൽ പട്ടിക സമർപ്പിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *