ഭിന്നശേഷിക്കാർക്ക് മറ്റു ജനവിഭാഗങ്ങളെ പോലെ പൊതുസമൂഹത്തിൽ ഇടപെടുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കണമെന്ന്,
2016ൽ കേന്ദ്രസർക്കാർ അംഗീകരിച്ച ആർ പി ഡി ആക്ടിൽ നിയമം ഉണ്ടായിട്ടും അവരുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുന്നത്. വിശേഷിക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതികൾ ഉടൻ ആരംഭിക്കണമെന്ന് ഡി എ ഡബ്ലിയു എഫ്
മീനങ്ങാടി പഞ്ചായത്ത് കൺവെൻഷൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ, ഉപജില്ലാ പ്രസിഡണ്ട് വർഗീസ് എം വി യുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു.DAWF ജില്ലാ സെക്രട്ടറി കെ എൻ ഇന്ദ്രൻ, നൗഫൽ ടി കെ എന്നിവർ സംസാരിച്ചു. ഉപജില്ല പ്രസിഡണ്ട് ജോർജ് കെ പി സ്വാഗതവും വിപിൻ ചന്ദ്രൻ ആർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി, വർഗീസ് വി ( പ്രസിഡണ്ട് ), പി എം സഹദേവൻ( വൈസ് പ്രസിഡണ്ട് ), വിപിൻ ചന്ദ്രൻ ആർ ( സെക്രട്ടറി),ബീന കുഞ്ഞപ്പൻ ( ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു. കെ എസ് ആർ ടി സിയിൽ ദൂരപരിധിയില്ലാതെ മുഴുവൻ ഭിന്നശേഷിക്കാർക്കും സൗജന്യ യാത്ര അനുവദിക്കുക, ആശ്വാസകിരൺ പദ്ധതിയുടെ മുഴുവൻ കുടിശ്ശിക കൊടുത്തു തീർക്കുകയും നിലവിലുള്ള തുക വർദ്ധിപ്പിക്കുകയും ചെയ്യണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
