മാനന്തവാടി: ജഡ്ജിയുടെ ജീവന് വിലയുള്ളതുപോലെ തട്ടുകടക്കാരന്റെ ജീവനും വിലയുണ്ടെന്നും സാധാരണക്കാരുടെ ജീവിതത്തിന് വില നല്‍കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാനന്തവാടി, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ചേര്‍ന്ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ നിന്നും വന്‍ തോതില്‍ പേര് വെട്ടിമാറ്റുകയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങള്‍ക്ക് ശക്തി പകരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം നിശാന്ത് അധ്യക്ഷത വഹിച്ചു.

ഡി.സി.സി. അധ്യക്ഷന്‍ അഡ്വ. ടി.ജെ. ഐസക്. ഉഷാ വിജയന്‍ എം എല്‍എ, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജില്‍സണ്‍ തൂപ്പുങ്കര, എന്‍. സുബ്രഹ്മണ്യന്‍, കെ.എല്‍. പൗലോസ്, പി.കെ. ജയലക്ഷ്മി, എന്‍ഡി. അപ്പച്ചന്‍, എച്ച്. ബി. പ്രദീപ്, അഡ്വ. എന്‍.കെ. വര്‍ഗീസ്, എം.ജി. ബിജു, പി.വി. ജോര്‍ജ്, ജേക്കബ് സെബാസ്‌റ്യന്‍, അഡ്വ. ശ്രീകാന്ത് പട്ടയന്‍, എം. വേണുഗോപാല്‍, പി.എം. ബെന്നി, ജിന്‍സ് ഫാന്റസി തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *