കൽപ്പറ്റ . കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ എസ് എസ് പി എ) കൽപ്പറ്റ മണ്ഡലം സമ്മേളനം കൽപ്പറ്റ എംജിറ്റി ഓഡിറ്റോറിയത്തിൽനടത്തി. ജനുവരി മാസത്തിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിനടത്തിയ സമ്മേളനത്തിൽ പ്രസിഡന്റ് രമേശൻ മാണിക്യൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് പി എം ജോസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം
സെക്രട്ടറി സി എസ്. പ്രഭാകരൻ റിപ്പോർട്ട് അവതരിപ്പിച്ച യോഗത്തിൽ ട്രഷർ എ വൈ നയനാനന്ദൻ കണക്ക് അവതരിപ്പിച്ചു.
സമ്മേളനത്തി ജി. വിജയമ്മ, വേണുഗോപാൽ എം കീഴ്ശേരി, കെ ശശികുമാർ, ടി ജെ സക്കറിയ, ടി മൈമുന,കെ എൽ തോമസ്,ടി കെ സുരേഷ്, കെ സുരേന്ദ്രൻ, അബു ഏലിയാസ്, ടി പ്രകാശൻ, കെ സുബ്രമണിയൻ പ്രസംഗിച്ചു. പ്രസിഡന്റായി രേമേശൻ മാണിക്യൻ, സെക്രട്ടറിയായി സി എസ് പ്രഭാകരൻ, ട്രഷററായി വി സി സത്യൻ എന്നിവരെ തിരഞ്ഞെടുത്തു.
