2026 നവംബർ 11 ബുധൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി. മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിന് മുന്നിലെ മാൻഹോളിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്.

നാല് മാസം പ്രായമായ ഭ്രൂണമാണ് കണ്ടെത്തിയത്. മാൻഹോൾ വൃത്തിയാക്കാൻ വന്ന തൊഴിലാളികളാണ് കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയും, അധികൃതർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മെഡിക്കൽ കോളജിലെ പഠനാവശ്യങ്ങൾക്കായി എത്തിച്ച ഭ്രൂണമാണോ ഇതെന്ന സംശയത്തിലാണ് പൊലീസ്. ഇത്തരത്തിൽ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. അവ നിർമാർജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഭ്രൂണം കണ്ടെത്തിയ ഭാഗം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് പരിശോധന ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *