2026 നവംബർ 13 വെള്ളി

തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. കട അടച്ച ശേഷം സ്വര്‍ണവുമായി വലിയശാലയിലുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മോഷണം. 100 പവന്‍ കവര്‍ന്നതായാണ് പരാതി. ബൈക്കില്‍ വന്ന രണ്ട് പേരാണ് സ്വര്‍ണം തട്ടിയെടുത്തത്.

ഇന്നലെ രാത്രിയാണ് സംഭവം. ജ്വല്ലറി ഉടമയുടെ കയ്യില്‍ നിന്ന് മോഷ്ട്ടാക്കള്‍ സ്വര്‍ണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു. ഉടമയെ കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഇതിനുപിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *