കൽപ്പറ്റ: എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ പവർബ്രിഗേഡ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണം പ്രിൻസിപ്പൽ എം വിവേകാനന്ദൻ നിർവഹിച്ചു. നീല ജീൻസും കറുത്ത ടീഷർട്ടും 5 വ്യത്യസ്ത നിറങ്ങളിൽ ഉള്ള തൊപ്പിയും ആണ് പവർബ്രിഗേഡ് അംഗങ്ങളുടെ യൂണിഫോം. കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ ശ്യാൽ .കെ .എസ് , അജിത് കാന്തി എന്നിവർ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. രക്ഷിതാക്കൾക്കായി
ഗതാഗത നിയമ ബോധവൽക്കരണ ക്വിസ് മത്സരം നടത്തി. വിജയികളായ രക്ഷിതാക്കൾക്കുള്ള സമ്മാനങ്ങൾ വിദ്യാർത്ഥികൾ തന്നെ വിതരണം ചെയ്തു പവർ ബ്രിഗേഡ് റോഡ് സേഫ്റ്റി അംഗങ്ങളാണ് ക്വിസ് മത്സരം നടത്തിയത്.
പവർ ബ്രിഗേഡ് കോ ഓർഡിനേറ്റർ ഷാജി.കെ, ജോയിൻറ് കോ ഓർഡിനേറ്റർ ആതിര.വി ,കരിയർ ഗൈഡ് പ്രസാദ് .കെ, വിദ്യാർത്ഥി ലീഡർമാരായ
ആർ പ്രണേഷ്, ശ്രുതി കൃഷ്ണ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *