മാനന്തവാടി : യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജില്ലാ തല മെമ്പർഷിപ്പ് കാംപയിന് തുടക്കമായി.

ചെറ്റപ്പാലത്ത് വെച്ച് നടന്ന പരിപാടിയിൽ ജില്ലാ കൺവീനർ കെ.എസ്. മുഹമ്മദ് സകരിയ്യ ശ്രീമോന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു.

വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മെമ്പർഷിപ്പ് വിതരണം വ്യാപകമാക്കുമെന്നും കൂടുതൽ യുവാക്കളെ ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ ജില്ലാ ഓർഗനൈസിങ് കമ്മിറ്റിയംഗങ്ങളായ യാസിർ പി ടി, സലാഹുദ്ധീൻ കെ, മാനന്തവാടി അസംബ്ലി പ്രസിഡന്റ് അബ്‌ദുൽ ഷുക്കൂർ ടി, സെക്രട്ടറിമാരായ തൻവീർ എം, സാദിഖലി വി ഐ, ജോയിന്റ് സെക്രട്ടറി ഷഹാന സലാം, ട്രഷറർ സൈനുദ്ധീൻ,എസ്ഡിപിഐ ചെറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അറഫാത്ത്, വിമൻ ഇന്ത്യ മൂവ്മെന്റ് ബ്രാഞ്ച് പ്രസിഡന്റ് സക്കീന തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *