കര്‍ണാടകയില്‍ നിന്ന് കാറില്‍ വയനാട്ടിലേക്ക് വരികയായിരുന്ന ഷെരീഫിനെ വൈകുന്നേരത്തോടെ പിന്നാലെയെത്തിയ സംഘം വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി കാറടക്കം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ചേരമ്പാടി പൊലീസ് സംഘം കവര്‍ച്ചക്കാരെ പിന്തുടര്‍ന്നു. പൊലീസ് വാഹനം പിന്നാലെയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സംഘം കാറും ഷെരീഫിനെയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

ഷെരീഫിന്റെ കാറിന്റെ അടിഭാഗത്തുള്ള രഹസ്യ അറയില്‍ 1.14 കോടി രൂപ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതില്‍നിന്ന് 45 ലക്ഷം രൂപയാണ് അജ്ഞാതസംഘം കവര്‍ന്നത്. ഷെരീഫും കബീര്‍ എന്നയാളും ചേര്‍ന്ന് കര്‍ണാടകയില്‍നിന്ന് സ്വര്‍ണം വാങ്ങി പണമാക്കി മാറ്റുന്ന ഇടപാടാണ് നടത്തിവന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കവര്‍ച്ചയ്ക്ക് പിന്നിലുള്ള സംഘത്തെ കണ്ടെത്തുന്നതിനൊപ്പം പണത്തിന്റെ ഉറവിടം, സ്വര്‍ണ ഇടപാടുകള്‍, ഹവാല ബന്ധങ്ങള്‍ എന്നിവയിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *