2026 നവംബർ 23 തിങ്കൾ

പാലക്കാട്: മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം ഉപയോഗിച്ച് പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതിന് പിന്നിലെ ക്രീമിൻ്റെ പ്രചരണം നടത്തിയതിൽ പരസ്യമായി മാപ്പ് പറഞ്ഞ് ടെലിവിഷൻ താരം റെനീഷ റഹ്മാൻ. തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് എഫ് ട്യൂൺ ഫെയർനസ് ക്രീമിൻ്റെ പ്രമോഷൻ നടത്തിയതിൽ ബിഗ് ബോസ് താരം ഖേദം പ്രകടിപ്പിച്ചത്. ഒരു വർഷം മുമ്പാണ് എഫ് ട്യൂൺ ക്രീമിൻ്റെ പ്രമോഷൻ നടത്തിയതെന്നും, താൻ ഉപയോഗിച്ച ഉൽപ്പന്നങ്ങൾ മാത്രമേ സോഷ്യൽ മീഡിയയിൽ ഇതുവരെ പ്രമോട്ട് ചെയ്തിട്ടുള്ളതെന്നും റെനീഷ വ്യക്തമാക്കി.

നീന്തൽ പരിശീലനത്തിനിടെ ക്ലോറിൻ വെള്ളം കാരണം മുഖത്ത് ടാൻ ഉണ്ടായ സമയത്താണ് എഫ് ട്യൂൺ ക്രീമിൻ്റെ പ്രമോഷൻ ലഭിച്ചത്, 14–15 ദിവസത്തിലധികം ക്രീം ഉപയോഗിച്ച് പാർശ്വഫലങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി, നല്ല ഫലം ലഭിക്കുകയും ചെയ്തിനെ തുടർന്നാണ് ക്രീമിൻ്റെ പ്രമോഷൻ വീഡിയോ ചെയ്തതെന്നും താരം വിശദീകരിച്ചു. എഫ് ട്യൂൺ ക്രീം ഉപയോഗിച്ച് ഒരു കുട്ടിക്ക് ആരാഗ്യ പ്രശ്നങ്ങളുണ്ടായെന്ന് വാർത്ത തന്നെ ഞെട്ടിച്ചുവെന്നും ക്രീം ഉപയോഗിച്ച വ്യക്തി എന്ന നിലയിലും പ്രമോട്ട് ചെയ്തയാൾ എന്ന നിലയിലും വാർത്ത തന്നെ ഏറെ വേദനിപ്പിച്ചെന്നും പെൺകുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും റെനീഷ പ്രതികരിച്ചു.

‘ഇത് എനിക്ക് കിട്ടിയിരിക്കുന്ന വലിയ പാഠമാണ്, ഇനി എല്ലാം നോക്കിയിട്ട് മാത്രമെ പ്രൊമോട്ട് ചെയ്യുകയുള്ളു’ താരം പറഞ്ഞു. ക്രീമുകളും മറ്റ് സൗന്ദര്യവർധക ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ നിർദേശം തേടണമെന്നും താരം ആവശ്യപ്പെട്ടു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും എഫ് ട്യൂൺ ക്രീമിനെതിരെ രംഗത്തെത്തിയിരുന്നു. സുഹൃത്ത് പരിചയപ്പെടുത്തിയ ക്രീം ഉപയോഗിച്ചതുമൂലം താനും മെമ്പ്രാനസ് നെഫ്രോപ്പതി ബാധിതനായെന്ന് താരം വെളിപ്പടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *