2026 നവംബർ 24 ചൊവ്വ

തൃശ്ശൂർ: കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് വിസി സിസ തോമസ്. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് കാലടി സർവകലാശാല വിസി ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഉത്തരവ് നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാണ് പറയുന്നത്.

വിസി യെ കയ്യേറ്റം ചെയ്തെന്ന പേരിൽ എസ്എഫ്.ഐ പ്രവർത്തകരായ 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ആറാഴ്ചയക്കുള്ളിൽ സ്പെൻഷനിലായ കുട്ടികൾക്കായി പ്രത്യേക പരീക്ഷ നടത്തണമെന്നും സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. അച്ചടക്ക സമിതി റിപ്പോർട്ട് ഏകപക്ഷീയമായിരുന്നുവെന്നും ക്ഷമിക്കുന്നത് ഒരാളുടെയും മഹത്വം കുറയക്കില്ലെന്നും അന്തസ്സ് ഉയർത്തുകയാണ് ചെയ്യുകയെന്നും ആയിരുന്നു കോടതി വ്യക്തമാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *