കാക്കവയൽ: സ്വന്തം കഴിവുകൾ തിരിച്ചറിയാനും തീരുമാനങ്ങളെടുക്കാനുമുള്ള ശേഷിയുമാണ് ജീവിതവിജയത്തിൻ്റെ അടിസ്ഥാനമെന്ന് വയനാട് ജില്ലാ ഡെപ്യൂട്ടി കലക്ടർ ജയശ്രീ എസ്. വാര്യർ പ്രസ്താവിച്ചു. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച `പാസ് വേഡ് : വ്യക്തിത്വവികസന കരിയർ ഗൈഡൻസ് ശില്പശാല ‘ കാക്കവയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പി. ടി. എ പ്രസിഡണ്ട് എൻ. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ കെ.നസീറ, സ്കൂൾ പ്രിൻസിപ്പൽ ഡോ.ബാവ കെ പാലുകുന്ന്, പ്രധാനാധ്യാപകൻ പി ടി സുരേഷ് ബാബു , എസ്.എം. സി ചെയർമാൻ ടി.കെ സിറാജുദ്ദീൻ, ഉമ വിജയൻ, കെ.എൻ ഇന്ദ്രൻ, എസ് കെ ശാലിനി, എൻ. എസ് ശ്രീഹരി എന്നിവർ പ്രസംഗിച്ചു. ടി.എം താലിസ് , കെ.എച്ച് ജറീഷ് എന്നിവർ ക്ലാസ്സെടുത്തു. കാക്കവയൽ, മീനങ്ങാടി, മുട്ടിൽ ,പനങ്കണ്ടി എന്നീ ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നും തിരത്തെടുക്കപ്പെട്ട 110 പ്ലസ് വൺ വിദ്യാർഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്.
