ഗോത്രമേഖലയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ (SEP) ഭാഗമായി വിദ്യാർത്ഥികൾക്കായി ലൈഫ് സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു.
ചൈൽഡ് ലൈൻ കൗൺസിലർ അംഗമായ നാജിയ ഷിറിൻ ക്ലാസിന് നേതൃത്വം നൽകി. കുട്ടികളുടെ വ്യക്തിത്വവികസനം, ആത്മവിശ്വാസം, ആശയവിനിമയശേഷി, ജീവിതത്തിലെ വിവിധ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനുള്ള കഴിവുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു ക്ലാസ്. കുട്ടികളുടെ സജീവ പങ്കാളിത്തവും ആവേശവും കൊണ്ട് ക്ലാസ് ഏറെ ശ്രദ്ധേയമായി.
ഷംന ടീച്ചർ, ഷഹബാൻ ടീച്ചർ, അഷ്റഫ് മാസ്റ്റർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ആവേശകരവുമായ അനുഭവമായി ക്ലാസ് മാറി.
