സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്–ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. ലോട്ടറി ഏജന്റുമാർക്ക് ടിക്കറ്റ് കൈമാറിയാണ് പ്രകാശനം നടത്തിയത്. കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ എസ്. സൗമ്യ അധ്യക്ഷയായി. ഒന്നാം സമ്മാനത്തുകയായി 25 കോടി രൂപയാണ് ഇത്തവണത്തെ ക്രിസ്മസ്–ന്യൂ ഇയർ ബമ്പർ വാഗ്ദാനം ചെയ്യുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ഇരുപത്തിനാല് പേർക്കും മുന്നാം സമ്മാനം 10 ലക്ഷം വീതം 24 പേർക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 24 പേർക്കും ലഭിക്കും. ഒരു ടിക്കറ്റിന് 450 രൂപയാണ് വില. 2027 ഫെബ്രുവരി ഒന്നിന് ഉച്ചക്ക് രണ്ടിന് നറുക്കെടുപ്പ് നടക്കും. സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ഏജന്റുമാർക്ക് യഥാക്രമം 50000, 35000, 20000 രൂപ പർച്ചേസ് പ്രൈസും നൽകും. ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ഏജന്റുമാർക്ക് യഥാക്രമം 5000, 3500 രൂപ പർച്ചേസ് പ്രൈസും നൽകും. നിലവിലെ സുരക്ഷാസംവിധാനങ്ങൾക്ക് പുറമെ ഇത്തവണ ക്രിസ്തുമസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയിൽ ഫ്ലൂറസെൻ്റ് മഷിയിലുള്ള അച്ചടി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് അംഗം സുനിൽകുമാർ, വാർഡ് കൗൺസിലർ എ.വി. ദീപ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ സി.ബി. സന്ദേശ്, അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസർ കെ. ജാലിസ്, സീനിയർ ക്ലർക്ക് ഗിരീഷ്, ഉദ്യോഗസ്ഥർ, ലോട്ടറി ഏജന്റുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *