കാവുംമന്ദം: എൻ. എസ്. എസ്. യൂണിറ്റ് ജില്ലാതലത്തിൽ നിർമിച്ചു നൽകുന്ന “സ്നേഹഭവനം ” പദ്ധതിക്ക് തുക കണ്ടെത്തുന്നതിനായി ഡിഷ് വാഷുമായി തരിയോട് ഗവ: ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ്. സ്കൂളിലെ ഒന്നാം വർഷ എൻ.എസ്.എസ് വൊളൻ്റിയർ നിഷ്‌വ തയ്യാറാക്കിയ ഡിഷ് വാഷ് ലിക്വിഡ് ‘ഗുഡ്മോണിങ് കലക്ടർ’ പ്രോഗ്രാമിൽ എൻ. എസ് . എസ് .എസ് വൊളൻ്റിയർ ലീഡർ ഫാത്തിമ ലുബാബ വയനാട് ജില്ലാ കലക്ടർ ഡി.ആർ. മേഘ ശ്രീക്കു കൈമാറി. അധ്യാപകരായ മാത്യു എൻ പി , സജ്ന.എൻ,
രണ്ടാം വർഷ വൊളൻ്റിയർ ലീഡർ നിയ ഷമീം, വൊളൻ്റിയർമാരായ റിൻഷ ഫാത്തിമ , മൻഹ ഫാത്തിമ, റിദ ഫാത്തിമ, ഷിബില ഫാത്തിമ, കീർത്തന , അശ്വിൻ ജോഷി, സഹദ് ഇസ്മായിൽ, സഫ് വാൻ, അനൻ തുടങ്ങിയവർ പങ്കെടുത്തു.
