കൽപറ്റ: കെൻയുറി യു കരാത്തേ ഡോ ഫെഡറേഷൻ്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്. കെ. എം. ജെവെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉത്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞ യോഗത്തിൽ കെൻ യു – റിയു കരാത്തേ ഫെഡറേഷൻ്റെ ഏഷ്യൻ പ്രസിഡണ്ട് ക്യോഷി ഗിരീഷ് പെരുന്തട്ട അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ മുഖ്യാതിഥിയായി. പി.കെ മുരളീധരൻ,ഡെന്നി അഗസ്റ്റ്യൻ, അസൈനാർ കെ.പി ശ്യം മോഹൻ, പ്രമീള ജി.സി, ബൈജു പി സി എന്നിവർ സംസാരിച്ചു..

ചടങ്ങിൽ മുക്കം കെ.എം. സി.റ്റി മെഡിക്കൽ കോളേജിൽ tനിന്നും ബി.ഡി. എസ് ബിരുദം കരസ്ഥമാക്കിയ .കെൻയു റിയു പൂർവ്വ വിദ്യാർത്ഥി മെഹറ സെനയെ ആദരിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *