പുൽപള്ളി: സർവമത തീർഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷങ്ങളുടെ പ്രധാന ദിനങ്ങളായ ഒക്ടോബർ 1, 2, 3 തീയതികളിൽ ദേവാലയവും 5 കി. മി. ചുറ്റളവിലുള്ള പ്രദേശവും ഉത്സവ ആഘോഷ മേഖലയായി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീയുടേതാണ് ഉത്തരവ്. പള്ളിയിൽ
നടന്ന ചടങ്ങിൽ ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ. സി. ബാലകൃഷ്ണൻ ഉത്തരവ് ദേവാലയത്തിന് കൈമാറി. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തന്നാടുകുടി അധ്യക്ഷനായിരുന്നു. ഫാ. ഷൈജൻ മറുതല, ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി സി. എം. അബ്രഹാം തുടങ്ങിയർ പ്രസംഗിച്ചു. ഈ മാസം 24 മുതൽ ഒക്ടോബർ 3 വരെയാണ് പെരുന്നാൾ.
