വടുവൻചാൽ :വന്യമൃഗ ശല്യം തടയുന്നതിന് ഫെൻസിങ് നിർമിക്കുന്നതിന്
45 ലക്ഷം വകയിരുത്തി 7 വർഷം കഴിഞ്ഞിട്ടും പണി തുടങ്ങാത്തത് പ്രതിഷേധാർഹമാണെന്ന് മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി . ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ കടുത്ത അനാസ്ഥയാണ് ഇതിനു കാരണം . എട്ടു വർഷം മുമ്പ് പഞ്ചായത്ത് ഭരണസമിതി 10 ലക്ഷവും, മുൻ എം.എൽ എ 20 ലക്ഷവും , നിലവിലെ എം.എൽ എ 15 ലക്ഷവും ഫെൻസിങ് നിർമിക്കുന്നതിന് ഫണ്ട് വകയിരുത്തിയിരുന്നു. പഞ്ചായത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ പണം കൈമാറിയിരുന്നു. എന്നാൽ തുടർ നടപടികൾ ഒന്നും സ്വീകരിക്കാതെ പൊതുജനത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് പെരുമാറുന്നത്.നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിച്ചില്ലായെങ്കിൽ സമരപരിപാടികളുമായി ഇറങ്ങുന്നതിനു മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻ്റ് എ കെ സലിം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ഉപാധ്യക്ഷൻ എം ബാപ്പുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.ടി ഹുനൈസ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ യാഹ്യാഖാൻ തലക്കൽ ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു. എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, എസ് ടി യു ജില്ലാ സെക്രട്ടറി അയ്യൂബ് പള്ളിയാൽ പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ.കെ കുഞ്ഞമ്മദ് പി.എം എ കരീം, കെ ടി റസാഖ്, യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറി പി കെ ലത്തീഫ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി റിയാസ് പാറോൾ,
വിവിധ ശാഖകളെ പ്രതിനിധീകരിച്ച് ഉസ്മാൻ മുക്കിൽ പീടിക, ഷബീർ മാൻകുന്ന്, സി കെ അബൂബക്കർ, നാസർ തിനപുരം, എൻ വി ജാഫർ, പി കെ സാലിം, മുജീബ് പൂവല്ലൂർ, കാരാടൻ അഷ്റഫ്, പി കെ ബഷീർ, ഷമീർ അപ്പാളം, അഫ്സൽ വട്ടത്തൂവൽ, ആലി വളവ്, അഷ്റഫ് അമ്പലക്കുന്ന്,കെ സി സലീം, ടി കരീം ,ബഷീർ സി , പിടി മുജീബ്, ഹസൻ തിനപുരം, ബാവ മാങ്കുന്ന്, പി പി മജീദ്, എംസി മുഹമ്മദ്, മുസ്തഫ കടച്ചിക്കുന്ന്, എന്നിവർ സംസാരിച്ചു.
