അമ്പലവയൽ:ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസിന്റെ നേതൃത്വത്തിൽ ബത്തേരി താലൂക്ക് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സ്കൂൾ ക്യാമ്പസിൽ വച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സി എം ഒ ഡോ. മോഹൻരാജ് നേതൃത്വം നൽകിയ ക്യാമ്പ് പിടിഎ പ്രസിഡന്റ് റഫീഖ് പി എം രക്ത ദാനം നടത്തി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലിജി പി എസ്, എസ്എംസി ചെയർമാൻ അഷ്‌റഫ് പൈക്കാടൻ, അധ്യാപകരായ അബ്ദുൾ സമദ്, ജിനോയ് ടി വൈ എന്നിവർ സന്നിഹിതരായ ക്യാമ്പ് നിരവധി രക്ത ദാതാക്കളുടെയും, സന്നദ്ധ സംഘടന കളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
