കല്‍പറ്റ : അങ്കണവാടി എംപ്ലോയീസ് പെന്‍ഷനേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ 8 ദിവസം നീണ്ട രാപകല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് താല്‍ക്കാലികമായി അവസാനിപ്പിച്ചു. സമര സമാപനം ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ചര്‍ച്ചയില്‍ ജില്ലാ കലക്ടര്‍ ഡോ: ഡി.ആർ.മേഘശ്രീ , സമരസമിതി നേതാക്കളായ, ഗ്രേസി ജോസഫ്, മേരി സെബാസ്റ്റ്യന്‍, റോസിലി മാനന്തവാടി, എന്നിവര്‍ പങ്കെടുത്തു. 22ന് രാവിലെ 11 മണിക്ക് വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ചേമ്പറില്‍ വച്ച് സമരസമിതി നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചു.
