കല്‍പ്പറ്റ: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം-വന്യജീവി സംരക്ഷണ വകുപ്പ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാതല മത്സരവും എട്ടിന് സംസ്ഥാനതല മത്സരവും നടത്തും. പ്രകൃതി, വന്യജീവി വിഷയങ്ങളുമായി ബന്ധപ്പെട്ട് എല്‍പി, യുപി വിദ്യാര്‍ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് ഇനങ്ങളിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ്, ക്വിസ്, ഉപന്യാസം(മലയാളം), പ്രസംഗം(മലയാളം)ഇനങ്ങളിലുമാണ് മത്സരം. ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികളെ ഒറ്റ വിഭാഗമായി കണക്കാക്കും.
എസ്‌കെഎംജെ സ്‌കൂളിലാണ് വയനാട് ജില്ലാതല മത്സരങ്ങള്‍. രണ്ടിന് രാവിലെ 9.30 മുതല്‍ 11.30 വരെ പെന്‍സില്‍ ഡ്രോയിംഗിലും 11.45 മുതല്‍ 12.45 വരെ ഉപന്യാസത്തിലും 2.15 മുതല്‍ 4.15 വരെ വാട്ടര്‍ കളര്‍ പെയിന്റിംഗിലും മത്സരം നടക്കും.
മൂന്നിനു രാവിലെ 10 മുതല്‍ ഉച്ചവരെ ക്വിസ് മത്സരവും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെ പ്രസംഗ മത്സരവും നടത്തും. ജില്ലാതലത്തില്‍ ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടും. സംസ്ഥാനതലത്തില്‍ മത്സരിക്കുന്നവര്‍ക്കും അനുഗമിക്കുന്ന രക്ഷിതാക്കളില്‍ ഒരാള്‍ക്കും സ്ലീപ്പര്‍ ക്ലാസ് യാത്രച്ചെലവും താമസസൗകര്യവും ഭക്ഷണവും നല്‍കും. ജില്ലാതലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌കൂളില്‍നിന്നുള്ള തിരിച്ചറിയില്‍ രേഖ സഹിതം അതത് ദിവസം രാവിലെ എട്ടിന് എസ്‌കെഎംജെ സ്‌കൂളില്‍ എത്തണം. വിശദവിവരത്തിന് 04936-202623, 8547603846, 9846099231 എന്നീ നമ്പറുകളില്‍ വിളിക്കാം.
